Showing posts with label malayalamtrials. Show all posts
Showing posts with label malayalamtrials. Show all posts

Saturday, December 18, 2021

 

തെറ്റിധാരണകൾ ഇല്ലാതാക്കിയ ഒരു സൗഹൃദത്തിന്റെ ഓർമ്മക്ക് 

സൗഹൃദം..എത്ര നല്ല ഒരു പദം ..എത്ര അധികം അർഥങ്ങൾ ..അത്ര അധികം തന്നെ വ്യാഖ്യാനങ്ങൾ .... ആണും പെണ്ണും ഒരിക്കലും കൂടുതൽ സൗഹൃദത്തിൽ വരരുതു ..അത് സമൂഹം നിഷ്കര്ഷിച്ച ഒരു വരമ്പ് മാത്രം ..അതു രണ്ടു പെണ്ണുങ്ങൾ തമ്മിലോ ആണുങ്ങൾ തമ്മളിലോ  ആണ് സൗഹൃദം എന്ന് വച്ചാൽ സംശയം ഒന്നും ഇല്ല ...വരമ്പുകൾ ഇല്ല ..ഇക്കാലത്തു അപ്പൊ എല്ലാത്തിനും സെയിം അക്‌സെപ്റ്റൻസ് വേണ്ടേ ...ആണ് പെണ്ണ് സൗഹൃദം മാത്രം എങ്ങനെ വ്യതസ്യസ്ഥ മാകും ?... ഒരു പെണ്ണിന് പെണ്ണിനേയും ഒരു ആണിന് ആണിനേയും sexually പോലും സന്തോഷിപ്പിക്കാൻ പറ്റുമെന്നും എല്ലാം നിയമങ്ങൾ അടക്കം സപ്പോർട്ട് ചെയുന്ന ഈ നൂറ്റാണ്ടിൽ ..പിന്നെയും ആണ് പെണ്ണ് തമ്മിലുള്ള നല്ല ആത്മാർത്ഥമായ ശുദ്ധമായാ സ്നേഹത്തിനു  എന്തിനു വേറെ പേരിടാൻ നോക്കണം ...എന്തിനു അതിൽ തെറ്റുകൾ കണ്ടെത്താൻ നോക്കണം ....

എല്ലാ റിലേഷനും ഓരോ പേരിടാൻ നോക്കി നിൽക്കുന്ന ആൾക്കാരുടെ ഇടയിൽ എല്ലാം പേടിച്ചു എത്ര ജന്മങ്ങൾ ഇങ്ങനെ എത്ര നല്ല സൗഹൃദങ്ങൾ വലിച്ചെറിയുന്നു ...വീട്ടുകാരെ  ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ ചെയ്യുന്ന വലിയ ഒരു കാര്യം പോലെ ആക്കി മാറ്റി ...എത്ര ചെറിയ പ്രേശ്നങ്ങളെയും ഈ ഒരു റീസൺ ... എത്ര അടുത്ത സൗഹൃദവും വേണ്ട എന്ന് വക്കാൻ ഒരേ ഒരു ദിവസം മാത്രം..ആ ദിവസത്തിൽ ഒരേ ഒരു നിമിഷം മാത്രം  ..ഈ കാരണം മാത്രം പറഞ്ഞു കൊണ്ട് എത്ര ലഗുവായി എല്ലാത്തിനും തീർച്ച കൽപ്പിക്കുന്നു മനുഷ്യർ ...ഒരു ഒളിച്ചോട്ടം ...

രണ്ടു വ്യക്തികൽ ചേർന്നതാണ് സൗഹൃദം , ഇട്ടിട്ടു പോകുമ്പോൾ അതിന് ഒരാളുടെ മാത്രം കാരണം മതിയോ ..ഒരാളുടെ മാത്രം കംഫോര്ട് നോക്കി എങ്ങനെ അത്ര സ്നേഹമുള്ള ആഴമുള്ള അടുപ്പത്തെ ഒരു നിമിഷ നേരത്തേക്ക് വെറുപ്പാക്കി മാറ്റി.. മുഖത്തോടു മുഖം നോക്കണോ ...ഒന്ന് പറഞ്ഞു മനസ്സിലാക്കാനോ നേരമില്ലാതെ ആകുന്നത് എങ്ങനെ ...

എല്ലാ റിലേഷൻസ് കൊടുക്കൽ വാങ്ങൽ മാത്രമോ ...അതോ എടുക്കൽ മാത്രമോ ...എല്ലാം കഴിഞ്ഞു വലിച്ചെറിയാൻ നിന്ന് കൊടുക്കുന്ന ആ മനസ്സിന്റെ വിങ്ങൽ ഒരു നാൾ മറ്റേ ആളുടെ ഉറക്കം കെടുത്തും ...അത് സംഭവിച്ചില്ലെങ്കിൽ അതിന്റെ അർഥം നിങ്ങൾ വെറും ഒരു ഉപയോഗ വസ്തു അല്ലെങ്കിൽ ഒരു പാലം ആയിരുന്നു എന്ന് മാത്രം ..എത്രയും പെട്ടന്നു ഈ വിവേചനം വരുന്നു അത്ര ബുദ്ധിമാന്മാർ ആണ് നിങ്ങൾ ...നിങ്ങളും എടുക്കു ,വേണമെങ്കിൽ കൊടുക്കു പക്ഷെ ഒരു നിമിഷം പോലും വിശ്വസിച്ചു ഇരുന്നു പോകരുത് ...

വിശ്വാസം അതല്ലേ എല്ലാം എന്നത് ചന്ദന തിരിയുടെ advertisement എന്ത് രസമാണ് കേൾക്കാൻ അല്ലേ ...അത് ജീവിതത്തിൽ ഒരു വാല്യൂ ഇല്ലാ  എന്ന് മനസ്സിലാക്കാൻ പറ്റിയവർ ഭാഗ്യവാന്മാർ ...അവർക്കാണ് ഈ ഭൂമിയിലെ സ്വർഗം കാത്തിരിക്കുന്നത് ....വിശ്വാസം എന്നത് ഒരു വാക്ക് മാത്രം ആയ ഈ ലോകത്തു ആരെ വിശ്വസിക്കണം ആരെ പറ്റില്ല എന്ന പൂർണമായ കൺഫ്യൂഷനിൽ നാൻ നിറുത്തുന്നു 

ചേർത്തിരിക്കുന്ന അറ്റാച്ച്മെന്റ് എന്റെ ഈ പറഞ്ഞ ബേസ്ഡ് ഫ്രണ്ട് അയച്ചു തന്നത് ..ഒരു വീക്കിന്റെ പോലും ഗാപ് ഇല്ലാതെ ഇന്ന് നാൻ ഇതെഴുതുന്നു ..എന്തൊരു വിരോദാഭാസം എന്തിശോയെ ..

അപ്പൊ ഒപ്പു - ഞാൻ ഞാൻ മാത്രം എന്റെ ചിന്തകൾ എന്റെ മാത്രം എന്ന് വിശ്വസിക്കുന്ന ഒരു പൊട്ടി പെണ്ണ്